Friday 5 July 2013

2013 ജൂണ്‍ 19 വായനാദിനം


2013 ജൂണ്‍ 19 വായനാദിനം

"വായിച്ചുവളരുക" എന്ന സന്ദേശമുണര്‍ത്തികൊണ്ട് പി.എന്‍ പണിക്കരുടെ ചരമദിനം ജൂണ്‍ 19 തൊട്ട് ഒരാഴ്ച വായനാവാരമായി ആചരിക്കുകയുണ്ടായി. വായനാമത്സരങ്ങള്‍,വായനാശാലസന്ദര്‍ശനം, വായനാമൂല നിര്‍മ്മാണം, അപൂര്‍വ്വ പുസ്തകപ്രദര്‍ശനം എന്നിവ സംഘടിപ്പിക്കപ്പെട്ടു.



Wednesday 5 June 2013

പരിസ്ഥിതി ദിനാചരണം

മാലിന്യവിമുക്ത വിദ്യാലയരൂപവത്കരണം എന്ന ഉദ്ദേശ്യത്തോടെ സയന്‍സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു.  പരിസ്ഥിതി ദിനാസന്ദേശം, ബോധവത്കരണം, പ്രബന്ധാവതരണം,സന്ദേശവാക്യങ്ങള്‍ പ്ലക്കാഡുകളിലാക്കി പ്രദര്‍ശിപ്പിക്കല്‍ എന്നിവ സംഘടിപ്പിച്ചു.














Monday 3 June 2013

പ്രവേശനോത്സവം 2013 -14  


  2013-14 അദ്ധ്യയന വര്‍ഷത്തെ  പ്രവേശനോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് കൈപുസ്തകം നല്‍കികൊണ്ട് നടത്തപ്പെട്ടു.ഹെഡ്മാസ്ററര്‍ ശ്രീ അരവിന്ദാക്ഷന്‍ മാസ്ററര്‍ സ്വാഗതം നേര്‍ന്നു.പി.ടി.എ പ്രസിഡന്റ് ശ്രീ സോജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തല്‍ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ശ്രീമതി സിന്ധു ബാബു ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.ശ്രീമതി ദിപ പാപ്പച്ചന്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിച്ചു.പി.ടി.എ പ്രസിഡന്റ്, ബി ആര്‍ സി മെബര്‍,സ്കൂള്‍ മാനേജര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.









Wednesday 24 April 2013


SSLC- പൊയ്യ എ കെ എം ഹൈസ്കൂളിന് നൂറ്മേനി വിജയം
  

Sunday 21 April 2013

പരിസ്ഥിതി ഉച്ചകോടി -2013   മെയ്  4, 5

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിരന്തര ബന്ധം പരമ്പരാഗതമായി തുടര്‍ന്നുപോന്നുവെങ്കിലും,ആധുനികോത്തര കാലഘട്ടത്തില്‍ പ്രകൃതിയുടേയും പ്രകൃതിഘടകങ്ങളുടേയും മേല്‍ മനുഷ്യന്റെ ആധിപത്യം ഉറപ്പിച്ചെടുക്കുന്ന ഭീകരമായ ഒരന്തരീക്ഷത്തിലാണ് നാം ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇത്തരം സംഘര്‍ഷാവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യന് ഇനി ആദ്യകാലഘട്ടങ്ങളിലേക്കുള്ള തിരിച്ചുപോക്ക് അത്യന്താപേക്ഷിതമായിരിക്കുന്നു.  കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ ശ്രീ ടി എന്‍ പ്രതാപന്‍ എം എല്‍ എ സ്കൂള്‍ തലത്തില്‍ അക്ഷരം പദ്ധതിയുടെ സഹായത്തോടെ നടത്തുന്ന പരിസ്ഥിതിഉച്ചകോടിയില്‍ എ കെ എം എച്ച് എസ്സിനെ പ്രതിനിധീകരിക്കുന്നവര്‍

  എഡ്വിന്‍ തോമസ് ,അനന്തു എന്‍.വി, ഷാരോണ്‍ എ.എസ്, ഷോഗു

Thursday 18 April 2013

പ്രവേശനോത്സവം



2012 ജൂണ്‍  നാലാം തിയതി  പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു