മൊഴിമുത്തുകള്‍


കസബ്

എന്തിനു  വേണ്ടിയാ
ഈ ഇളം പ്രായക്കാരന്‍
അതു ചെയ്തത്! ജീവിത സാഹചര്യമോ
അതോ പണമോ? അവന്റെ
കണ്ണടപ്പിച്ചത് ഒന്നുമറിയില്ല
ങ്കിലും കൊന്നുകളഞ്ഞില്ലേ
ആ ഒന്നുമറിയാ പൈതങ്ങളെ
എന്തു ഫലമുണ്ടായി,എന്നന്നേക്കുമായ്
നിലച്ചില്ലേ അവന്റെ ആ ശബ്ദം
അവന്റെ ആ സ്വപ്നം
അടഞ്ഞില്ലേ ആ വഴികള്‍ എന്നന്നേക്കുമായ്
ഇനിയും തുറക്കാറായില്ലേ കസബുകളുടെ കണ്ണകള്‍

                                                   അശ്വതി വി എസ്





മഴ
 






  

ഏതോ ജലശംഖില്‍ കടലായി നീ നിറയുന്നുവോ
വേനലിന്‍ രാത്രിയില്‍ വിരല്‍ മീട്ടിയ മനോഹരി
മരുഭൂമിയെപ്പോലും പുളകമണിയിക്കും സുഹൃത്തെ
നിന്‍ മന്ദഹാസത്തല്‍ നനയുന്ന പ്രകൃതിയില്‍
മഴ കാത്തു നിന്ന വേഴാമ്പലിന്‍ ജെന്മ പുണ്യമായ്
പുലരിയില്‍ വിരിയുന്ന പൂക്കളെക്കാളും ഉദയസൂര്യനെക്കാളും
എത്ര മനോജ്‍ഞം നിന്‍ മുഖം കാണുവാന്‍
എന്‍ വിരഹ വേനലിന്‍ അവസാനമായി
വി‍‍ങ്ങിപ്പൊട്ടും കാര്‍മേഘം കാണ്‍കെ
പച്ചപ്പിന്‍ പരമോത്സവം ഭൂമിയില്‍
കാര്‍മേഘത്തിന്‍ ഇടിയോത്സവം മാനത്ത്
പെയ്തൊഴിഞ്ഞ മഴയില്‍ അട്ടഹസിപ്പൂ ഭൂമി
ആ നാദം പച്ചച്ചപ്പായ് ഉയര്‍ന്നീടുന്നൂ
                                

                                                                            സൂര്യ  കെ. എം.
                                                                                9 ഡി
                                                                                  

തൊഴില്‍ തേടി


പൊള്ളുന്ന ചൂടിനാല്‍
മുഖം മറച്ചിതാ വീഥിയില്‍
ലക്ഷ്യങ്ങളില്ലാതെ യാത്രയായ്
ഉയരും വിയര്‍പ്പിന്‍ ചുടുകണങ്ങള്‍
പൊടിയായ് പറന്നുയരുന്നു
കത്തും സൂര്യതാപത്തിന്‍ വഴിത്താരയില്‍
ആരോ മറന്നുവച്ചതാ പത്രത്താളില്‍
തുണ്ടുകടലാസില്‍ പരതി
ഇനിയും ചുടുകഞ്ഞികുടിക്കുവാനായ്
തുളുമ്പിനില്‍ക്കും മോഹങ്ങള്‍
കണ്ണകള്‍പരതിയാ തൊഴില്‍ വാര്‍ത്തതന്‍
പേജുകളോരോന്നായ്
മാറാപ്പു ഞാനൊന്നു ഇറക്കിവച്ചിട്ട്
തൊഴില്‍ വാര്‍ത്തതന്‍ പത്രത്താളില്‍
വിറയാര്‍ന്ന കൈത്തലത്താല്‍
എടുത്ത സര്‍ട്ടിഫിക്കറ്റകള്‍ വീണ്ടും
നനയാന്‍ കണ്ണീര്‍കണങ്ങള്‍ വീഴാന്‍ തുടങ്ങി

എഡ്വിന്‍ സോജന്‍
  




English Corner 

My Mother

My mother is the symbol of love

She is so loving

She is so caring

My mother is the symbol of peace

She is so peaceful

She is so helping.

                             Abhinav P. Babu

                                      5 A  

Bapooji

Bapoo father of our nation,

Ambassdor of mankind,

Peace was his prayer,

Orator of non-violence,

Obedience was his god,

Justice was his sword,

India was his mother.

Adhithya

6 A  

 


No comments:

Post a Comment